MALAYALAM

പണയം -note-1
Lesson=4
യുദ്ധത്തിന്റെ പരിണാമം
ഉത്തരം എഴുതുക
1. തനിക്ക് സ്വർഗ്ഗപ്രാപ്തി ലഭിക്കുമെന്ന് ദുര്യോധനൻ ബലമായി വിശ്വസിച്ചതിന്റെ അടിസ്ഥാനമെന്ത്?
വലിപ്പവും പ്രതിപാദ്യവും കൊണ്ട് ലോകത്തെ അതിശയിപ്പിച്ച ഗ്രന്ഥമാണ് മഹാഭാരതം.കഥകളും ഉപകഥകളും കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്തിയിട്ടുള്ള മഹാഭാരതം പാണ്ഡവ കൗരവ മത്സരവും അതിന്റെ പരിണാമമാണ് പ്രതിപാദിക്കുന്നത്.മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും വിശകലനം ചെയ്തുകൊണ്ട് കുട്ടികൃഷ്ണമാരാർ രചിച്ച പ്രശസ്തമായ കൃതിയാണ് ഭാരതപര്യടനം.
യജ്ഞം ചെയ്ത് ഭരിക്കേണ്ടവരെ ഭരിച്ചു. ഭൂമി അടക്കിവാണു.ശത്രുക്കളുടെ തലയിൽ കാൽ വച്ചു. ചക്രവർത്തി എന്ന നിലയിൽ കഴിവ് തെളിയിച്ചു. കൃഷ്ണന്റെ പ്രഭാവം അറിഞ്ഞിട്ടും ദുര്യോധനൻ ക്ഷത്രിയ ധർമ്മത്തിൽ നിന്ന് മാറിയില്ല.യുദ്ധത്തിൽ നിന്നും തോറ്റോ ടിയില്ല.ശത്രുക്കൾ കള്ളത്തരം ചെയ്താണ് ദുര്യോധനനെ വീഴ്ത്തിയത്.ഭീമൻ ദുര്യോധനനെ ധർമ്മം തെറ്റിച്ചാണ് പരാജയപ്പെടുത്തിയത്. പുണ്യവും പ്രസിദ്ധവുമായ സമന്തപഞ്ചകത്തിൽ മരിക്കാനുള്ള ഭാഗ്യവും അയാൾക്കു ണ്ടായി.കൃപർ,കൃതവർമാവ്, അശ്വത്ഥാമാവ് എന്നിവരെ നാശത്തിൽ നിന്നും മുക്തരായി കാണുവാനും കഴിഞ്ഞു.വേദങ്ങൾ പ്രമാണമാണെങ്കിൽ താൻ അക്ഷയ ലോകം നേടിയിരിക്കുന്നു വെന്ന് ദുര്യോധനൻ ഉറച്ച് വിശ്വസിക്കുന്നു.
യുദ്ധം കൊണ്ട് മനുഷ്യരെ കൂട്ടക്കൊല ചെയ്തും വിഭവങ്ങൾ നശിപ്പിച്ചും നേടുന്നവ ഒരു ദിവസം പോലും സന്തോഷത്തോടെ അനുഭവിക്കാൻ കഴിയില്ല എന്ന സത്യമാണ് ഈ പാഠഭാഗം മുന്നോട്ടുവയ്ക്കുന്ന സന്ദേശങ്ങളിൽ ഒന്ന്. ഏതവസ്ഥയിലും പേരിലും നടക്കുന്ന യുദ്ധം ആയാലും ഏതു കാലത്തും ദേശത്ത് നടക്കുന്ന യുദ്ധം ആയാലും സ്ഥിതി ഇത് തന്നെയാണെന്നും ലോകത്ത് ഇന്നേവരെ നടന്ന ഒരു യുദ്ധവും വിജയകരമായിരുന്നില്ല എന്നുമുള്ള സത്യവും ഈ പാഠഭാഗത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു.
Comments